മാനന്തവടി: വയനാട് ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന കേരള സീനിയർ സിറ്റിസൺസ് ഫോറോം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.പുനർജനനി പദ്ധതിയിലൂടെ ജില്ലയിലെ 874 അങ്കൺവാടികളിലും വയോജന ക്ലബ്ബ് രൂപീകരിച്ചു.വയനാട് ജില്ലാ പഞ്ചായത്തിനു കേരള സീനിയർ സിറ്റിസൺസ് ഫോറോം സമർപ്പിച്ച അവകാശ രേഖ പരിഗണിച്ചാണിത്. ജില്ലാ പ്രസിഡന്റ് കെ. ആർ. ഗോപി അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശാരദാ സജീവൻ മുതിർന്ന പൗരന്മാരെ ആദരിച്ചു.
ഡോ. പി. നാരായണൻകുട്ടി , ഇ. കേശവൻ നായർ, കെ. കുഞ്ഞികൃഷ്ണൻ, എ.പി. വാസുദേവൻ നായർ , എൻ. മണിയപ്പൻ, ആർ. പുരുഷോത്തമൻ , മാത്യു , കെ.വി. ജോൺ, സി.കെ. മാധവൻ, മുകുന്ദൻ ചീങ്ങേരി , കെ.ഭാസ്കരൻ, എം.പി. ചന്ദ്രശേഖരൻ നായർ , കെ. ആർ. സരോജിനി എന്നിവർ സംസാരിച്ചു. ഏപ്രിൽ ഒന്നിന് കോഴിക്കോട് ശ്രീ നാരായണ സെന്റിനറി ഹാളിൽ നടത്തപ്പെടുന്ന സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും 250 പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: