പാലക്കാട്: യുഡിഎഫിന്റെ ബജറ്റ് ബഹിഷ്ക്കരണം ജാള്യതമറയ്ക്കാനുള്ള ഒളിച്ചോട്ടമെന്ന് നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ ആരോപിച്ചു.
വര്‍ഷങ്ങള്‍ ഭരിച്ച യുഡിഎഫിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത് കേവലം ഒന്നരവര്‍ഷം കൊണ്ട് ബിജെപി നടപ്പിലാക്കി. കഴിഞ്ഞവ ബജറ്റിലെ ഭൂരിഭാഗവും നടപ്പാക്കി.
നഗരത്തില്‍ അടുത്ത ഒരു വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ അവതരിപ്പിച്ചത്. 30 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളും ഒന്നരവര്‍ഷത്തെ ബിജെപി ഭരണത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: