പുല്‍പ്പള്ളി : ഹെല്‍മറ്റ് വേട്ടക്കിടെ ബൈക്ക് നിര്‍ത്താതെ പോയ യുവാവിനെ പോലീസ് പിന്തുടര്ന്ന് വീട്ടില്‍ കയറിപിടികൂടിയ ലോക്കപ്പിലിട്ട് ക്രൂര മായി മര്‍ദ്ദിച്ചു. പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച മര്‍ദ്ദനമേറ്റ കുറ്റിയാടി കാവിലുംപാറ ചാപ്പന് തോട്ടം ഓതറക്കുന്നേല്‍ റോയി തോമസി (46) ഗുരുതര പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്‍പ്പള്ളി പാടിച്ചിറ ഇല്ലിചുവട്ടിലെ ഭാര്യാ വീട്ടിലേക്ക് പോകുകയായിരുന്നു റോയി. ഹെല്‍മറ്റ് ധരിക്കാത്തതിന് റോയിയുടെ ബൈക്കിന് പൊലീസ് കൈകാണിച്ചിരുന്നുവത്രെ. എന്നാല്‍ കൈകാണിച്ചത് കണ്ടില്ലന്ന് റോയി പറയുന്നു. നിര്‍ത്താതെ പോയ ഇയാളെ ഭാര്യവീട്ടില്‍ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പിലിട്ടും സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു.
ഇടത് കാലിനും കൈക്കും ലാത്തികൊണ്ടടിച്ചു. കാലിന്റെ പാദത്തില്‍ ചൂരല്‍ പ്രയോഗവും നടത്തി. കൈക്കും കാലിനും ശരീരമാസകലവും പരിക്കേറ്റു. എന്നാല്‍ വാഹന പരിശോധനക്കിടെ ‘യുവാവ് പൊലീസിനെ മര്‍ദ്ദിച്ചുവെന്നും പൊലീസുകാരന് പരിക്കേല്‍ക്കുക യായിരുന്നുവെന്നും പൊലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കി. തിങ്കാഴ്ച്ച പ്രതിയെ ബത്തേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റോയിയുടെ ശാരീരിക സ്ഥിതിയില്‍ സംശയം തോന്നിയ ജഡ്ജി കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് മര്‍ദ്ദനവിവരം റോയി ജഡ്ജിയോട് പറഞത്. ഉടന്‍ ജാമ്യം നല്‍കിയശേഷം ആശുപത്രിയില്‍ പ്രവേശിക്കാന്‍ ജഡ്ജി നിര്‍ദ്ദേശിക്കുകയായിരുന്നു. നാല് പൊലീസുകാര്‍ ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും ചിലര്‍ മദ്യപിച്ചിരുന്ന തായും ആയിരം രൂപ നല്കിയാല് വിട്ടയക്കാമെന്നും പൊലീസ് പറഞ്ഞതായും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റോയി പറഞ്ഞു. കോടതി ഇടപ്പെട്ടതോടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. റോയി ക്കെതിരെ കൂടുതല്‍ തെളിവുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: