വെള്ളാങ്ങല്ലൂര്‍: കൃഷിഭവനില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്സിഡി ലഭിക്കുന്നില്ലെന്ന് പരാതി. ഫണ്ടില്ലാത്തതിനാല്‍ പണം നല്‍കാനാകില്ലെന്നാണ് കൃഷിഭവന് നല്കുന്ന വിശദീകരണമെന്ന് കര്‍ഷകര്‍ പറയുന്നു.
പൈങ്ങോട്ടിലെ സമ്മിശ്ര കര്‍ഷകനായ പൈങ്ങോട് ആല ദാമോദരന്‍ പതിനായിരം രൂപക്ക് വളം വാങ്ങിയതിന്റെ ബില്ലും മറ്റു രേഖകളുമായി ഫെബ്രുവരി 22ന് കൃഷിഭവനില്‍ ചെന്നു. എന്നാല്‍ അപേക്ഷ സ്വീകരിച്ചില്ല. ദാമോദരനെ മാര്‍ച്ച് ഒന്നിന് കൃഷിഓഫീസര്‍ വിളിച്ച് വരുത്തുകയും പഞ്ചായത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് കിട്ടിയില്ല സബ്സിഡി കിട്ടുമെന്ന് ഉറപ്പു പറയുവാന്‍ സാധിക്കാത്തതുകൊണ്ടാണ് ബില്‍ സ്വീകരിക്കാത്തതെന്ന് അറിയിച്ചു. സബ്സിഡിയായി 33 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ 17 ലക്ഷമാണ് കിട്ടിയത്എന്നും പറയുന്നു.
ദാമോദരനെ പോലെ ഏറെ കര്‍ഷകര്‍ ദുരിതത്തിലാണ്. ഇതു സംബന്ധിച്ച് ദാമോദരന്‍ കൃഷി മന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: