മാനന്തവാടി: വിനോദസഞ്ചാര കേന്ദ്രമായ പാല്‍വെളിച്ചം കുറുവാ ദ്വീപിൽ മാനേജര്‍ ഇന്‍ ചാര്‍ജ്ജായി നിയമനം നടത്തിയതിൽ അഴിമതി ആരോപണം.നിയമനം പിന്‍വാതിലിലൂടെയാണെന്നും യോഗ്യതയില്ലാത്തതും അതോടൊപ്പം മുമ്പ് 6 മാസം സസ്പെന്ഷന് വിധേയമാവുകയും ചെയ്ത വ്യക്തിയെ മനേജര്‍ ഇന്‍ ചാര്‍ജ്ജായി നിയമിച്ചത് സുതാര്യമല്ലെന്നുമാണ് ആരോപണമുയരുന്നത്.ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വരുന്ന ടൂറിസ്റ്റ് കേന്ദ്രം തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും യോഗ്യതയുളളവര്‍ അവിടെ ഉണ്ടായിരിക്കെ, ഈ പിന്‍വാതില്‍ നിയമനം സംശായാസ്പദമാണെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. ഈ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും മറ്റു നേഴ്സറികളിലേക്ക് ചെടികള്‍ കടത്തിയ പ്രതിയെ തന്നെ മനേജര്‍ ഇന്‍ചാര്‍ജായി നിയമിച്ചതില്‍ പ്രധിഷേധം പുകയുന്നുണ്ട്. ആകെ 16 ജീവനക്കാരാണ് കുറുവയില്‍ ഉളളത്, അതില്‍ സീനിയോരിറ്റി ഉളള 7 പേരില്‍ ഇപ്പോള്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കൊടുത്ത വ്യക്തിയും മറ്റൊരാളും ഒഴികെയുള്ള 5 പേരില്‍ നിന്നാണ് താല്‍ക്കാലിക മാനേജര്ചാര്ജ്ജ് കൊടുക്കേണ്ടിയിരുന്നത് എന്നാണ് ആരോപണം, മുന്‍ പരിചയമില്ലാത്തതിനാല്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ദൈനദിന പ്രവര്‍ത്തനങ്ങളിലെ പല വിഷയങ്ങളിലും ബുദ്ധിമുട്ടുവരുന്നതായും ആരോപണമുണ്ട്. അര്‍ഹമായ യോഗ്യതയുള്ള പുതിയ മാനേജറെ ഉടന്‍ നിയമിച്ച് പ്രശന പരിഹാരം തേടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം,
പ്രതികരിക്കാൻ ഇവിടെ എഴുതുക: