തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിഭാഗത്തിലെ മുഴുവൻ പട്ടിക വർഗ വിദ്യാർത്ഥികൾക്കും മേശ, കസേര എന്നിവയുടെ വിതരണം തലപ്പുഴ ഗവ. യു പി.സ്കൂളിൽ വെച്ച് നടത്തി. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മുരളീധരൻ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, ഷജിത്ത് .എൻ.ജെ. ,ഹെഡ് മാസ്റ്റർ ബേബി. വി. , ഇംപ്ലിമെന്റിംഗ് ഓഫീസർ രമേശൻ, തോമസ് ആന്റണി, സിൽവി ജോൺ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: