മാനന്തവാടി: ദേശീയ നഗരസഭാ ഉപജീവന മിഷൻ (എൻ. യു. എൽ.എം ) പദ്ധതി പ്രകാരം നഗരസഭാ പരിധിയിൽപ്പെട്ട യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റർ, മെക്കാനിക്ക്, പ്ലാസ്റ്റിക്ക് എഞ്ചിനിയറിംഗ്, വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രൊസ്സസിംഗ്, എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പത്താം തരം വിജയിച്ച നഗരസഭാ പരിതിയിലെ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്കും അപേക്ഷാ ഫോമിനും നഗരസഭാ ഓഫീസിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി. എസിൽ ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 15. ഫോൺ: 9544 109096, 8281573098
പ്രതികരിക്കാൻ ഇവിടെ എഴുതുക: