മാനന്തവാടി:യത്തീംഖാനയിലെ പെൺകുട്ടികൾ പീഡനത്തിനരയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവനാളുകളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ബിഡിജെഎസ് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.യത്തീംഖാനയിലെ മുഴുവൻകുട്ടികളെയും കൗൺസിലിംഗിന് വിധേയമാക്കുന്നതിനൊപ്പം സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ കർശന നടപടികൾ സ്വീകരിക്കുന്നതിന് അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാപ്രസിഡന്റ് എൻ.കെ.ഷാജി അധ്യക്ഷതവഹിച്ചു.സംസ്ഥാനസെക്രട്ടറി പൈലികാര്യാട്ട് യോഗം ഉദ്ഘാടനംചെയ്തു .ജില്ലാസെക്രട്ടറി ആർ.പുരുഷോത്തമൻ ,കെ.എൻ.മനോജ്,അനസൂയരവി,സാബു എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: