മാനന്തവാടി: രാജ്യത്തെ മികച്ച കലാകാരൻമാർക്ക് ഡൽഹി ആസ്ഥാനമായ പ്രഫുല്ല ദഹനുക്കർ ആർട്ട് ഫൗണ്ടേഷൻ നൽകുന്ന 2017-ലെ ദേശീയ കലാപുരസ്കാരത്തിന് മാനന്തവാടി സ്വദേശി ജിൻസ് ഫാന്റസി അർഹനായി. ബാംഗ്ളൂരുവില്‍ നടന്ന ചടങ്ങിൽ ജിൻസ് അവാർഡ് ഏറ്റുവാങ്ങി.ശില്പിയും ചിത്രകാരനുമായ ജിൻസിന്റെ ”ദി മാൻ ‘ എന്ന ശില്പത്തിനാണ് അവാർഡ് .കേരളത്തിനകത്തും പുറത്തുമായി നാല് പതോളം ചിത്ര-ശില്പ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ജിൻസ് ഫാന്റസി ഇൻഡോ- മെക്സിക്കൻ പ്രദർശനത്തിന് ഒരുങ്ങുന്നതിനിടെയാണ് പുതിയ അവാർഡ്. ദേശീയ തലത്തിൽ ജിൻസിന് ലഭിക്കുന്ന നാലാമത്തെ പുരസ്കാര മാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: