ഒ.എൻ.വി അനുസ്മരണം ജെ.എസ്.പി ജി. ജയദേവ് ഉദ്ഘാടനം ചെയ്യുന്നു
മാനന്തവാടി: കേരളാ പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഒ.എൻ.വി കുറുപ്പ് അനുസ്മരണം നടത്തി.മാനന്തവാടി ജെ.എസ്.പി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശശിധരൻ അധ്യക്ഷഥ വഹിച്ചു. ബാവാ.കെ.പാലുകുന്ന്, ഉഷാകുമാരി എന്നിവർ ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, ജില്ലാ സെക്രട്ടറി പി.ജി. സതീഷ് കുമാർ, വൈസ് പ്രസിഡന്റ് സാബു, സാദിർ തലപ്പുഴ, ധനേഷ് എന്നിവർ സംസാരിച്ചു. ഒ.എൻ.വി യുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: