വാളയാര്‍ : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ദളിത് പീഡനത്തിനെതിരെ പട്ടികജാതി മോര്‍ച്ച 20-ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ അറിയിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി എട്ടുമാസത്തിനുള്ളില്‍ 39 പട്ടികജാതി-ആദിവാസി പെണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഇത് ഏറ്റവും ഗുരുതരമായ സാഹചര്യമാണ്. ഇത് ദേശീയ പട്ടിക ജാതി കമ്മിഷനെ ബോധ്യപ്പെടുത്തും. മൂത്തമകള്‍ പീഡനത്തിന് ഇരയായ സംഭവം അമ്മ പോലീസിനോട് പറഞ്ഞിട്ടും അത് മൂടിവച്ച് പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം അദ്ദേഹം ആവശ്യപ്പെട്ടു്.
അഡ്വ.പി.സുധീറിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജന.സെക്രട്ടറി സര്‍ജു തൊയ്ക്കാവ്, ജില്ലാ പ്രസിഡന്റ് ശിവദാസന്‍, ജന.സെക്ര.ശാന്തകുമാര്‍, സെക്രട്ടറിമാരായ ഗോപിനാഥന്, കൃഷ്ണന്‍കുട്ടി എന്നിവര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: