അന്തിക്കാട്: പന്ത്രണ്ട് വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കാഞ്ഞാണി സ്വദേശിയായ നാല്പ്പത്തിരണ്ടുകാരന് അന്തിക്കാട് പോലീസിന്റെ കസ്റ്റഡിയിലായി. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നിട്ടുള്ളത്. പ്രതിയുടെ വീട്ടില്‍ വെച്ച് കുട്ടിയെ പത്തുവയസ്സുള്ളപ്പോഴാണ് പീഡിപ്പിച്ചത്. രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും ഇയാള്‍ ശല്യപ്പെടുത്തിയതോടെ സംഭവം സ്കൂള്‍ അധ്യാപികയോട് കുട്ടിവെളിപ്പെടുത്തി. അധ്യാപികയില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞ കുട്ടിയുടെ മാതാവ് അന്തിക്കാട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: