കല്‍പ്പറ്റ: കൊട്ടിയൂര്‍ പാതിരി പീഡനക്കേസിലെ പ്രതികളെ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്ന വയനാട് ശിശുക്ഷേമസമിതി ( സി.ഡബ്ലയൂ.സി). മുന്‍ ചെയര്മാന് അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, വിദഗ്ധ അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ പോക്സോ കോടതി സ്വീകരിച്ചില്ല. കേസില്‍ പ്രതിചേര്‍ത്ത് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്നലെ അപേക്ഷ പരിഗണിച്ച സമയത്ത, കല്‍പ്പറ്റ പോക്സോ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല കേസ് എന്നതിനാല്‍ ഇവിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സ്വീകരിക്കരുതെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസിന്റെ വാദം അംഗീകരിച്ചാണ് കോടതി അപേക്ഷ മടക്കിയത്. തുടര്‍ന്ന് രണ്ട് ജാമ്യാപേക്ഷകളും കോടതിയില്‍ നിന്ന് പിന്‍വലിച്ചു. തലശേരി സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ആണ് ജാമ്യാപേക്ഷ നല്‍കേണ്ടിയിരുന്നതെന്ന് അഭിഭാഷക വൃന്ദങ്ങള്‍ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം കിട്ടാത്തതിനാല്‍ രണ്ടു പേരും ഒളിവില്‍ തുടരുകയാണ്. പോലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: