കല്‍പ്പറ്റ : കരിന്തണ്ടന് സ്മാരകമായ വയനാട് ചുരത്തിലൂടെ ഏഴാമത് സ്മൃതിയാത്ര മാര്‍ച്ച് 12ന് നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന യാത്ര വൈകുന്നേരം അഞ്ച് മണിക്ക് ലക്കിടി ചങ്ങലമരചുവട്ടില്‍ സംഗമിക്കും. രാവിലെ പത്ത് മണിക്ക് അടിവാരത്തുനിന്നും ആരംഭിക്കുന്ന യാത്ര സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും.
കരിന്തണ്ടന് സ്മൃതി യാത്രയോടനുബന്ധിച്ച് നടത്തിയ ചിത്രരചന, തുടികൊട്ട്, പാരമ്പര്യ വേഷം, വട്ടക്കളി, ഉപന്യാസം തുടങ്ങിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉദ്ഘാടന സഭയില്‍ മുഖ്യാഥിതി സമ്മാനദാനം നിര്‍വഹിക്കും.
പരമ്പരാഗത ഗോത്ര താളമേളങ്ങളോടെയാണ് എംപിയെ സ്വീകരിക്കുക. സംസ്ഥാനത്തെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍നിന്നുമുള്ള വനവാസി വിഭാഗങ്ങള്‍ യാത്രയില്‍ പങ്കാളിയാകും.
വൈകീട്ട് ചങ്ങലമരചുവട്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വനവാസി കല്യാണശ്രമം കേന്ദ്ര കമ്മിറ്റി സദസ്യന്‍ ഗിരീഷ് കുബേര്‍ മുഖ്യപ്രഭാഷണം നടത്തും. പീപ് ട്രസ്റ്റ് അംഗം ഇ.കെ.സോമന് അദ്ധ്യക്ഷത വഹിക്കും. വയനാട് ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ യുപി വിഭാഗം നാടോടി നൃത്തത്തില്‍ കരിന്തണ്ടനെ അവതരിപ്പിച്ച് ഒന്നാം സ്ഥാനവും നേടിയ വെള്ളമുണ്ടയിലെ കാശിനാഥന്റെ നൃത്തശില്‍പ്പം ചങ്ങലമരചുവട്ടില്‍ അരങ്ങേറും.
പത്രസമ്മേളനത്തില്‍ എന്‍.പി.പത്മനാഭന്, സി.വാസുദേവന്‍, ഇ.കെ.സോമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: