പാലക്കാട് : കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭരണകൂടം ആസൂത്രിതമായി അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് കുറ്റപ്പെടുത്തി. ബിജെപി ജില്ല കാര്യാലയമായ അമൃതഭവനില്‍ ആരംഭിച്ച ദീനദയാല്‍ ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 34000കോടി രൂപയാണ് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രം നല്‍കിയത് 200ല്‍ പരം സേവന പദ്ധതികളും നടപ്പിലാക്കി. സമൂഹത്തിന്റെ എല്ലാ തുറകളിലും വികസന നേട്ടമെത്തിക്കുവാന് ബിജെപി ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരുത്തരവാദപരമായ ഈ സമീപനത്തിനിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണം. കേന്ദ്ര പദ്ധതികളെ സംസ്ഥാനത്തിന്റെ പദ്ധതികളാക്കി മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാരിന്റെതാക്കുകയാണ്. സാധാരണക്കാരായ യുവാക്കള്‍ക്ക് ഗുണം ചെയ്യുന്ന ”മുദ്ര” ബാങ്ക്’പദ്ധതി വേണ്ടരീതിയില്‍ വിതരണം ചെയ്യാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.ഇ.കൃഷ്ണദാസ്, മേഖല സെക്ര.പി.വേണുഗോപാല്‍, സംസ്ഥാന സമിതി അംഗം കെ.ശ്രീധരന്, ജില്ല ഹെല്‍പ്പ് ഡെസ്ക്ക് ഇന്‍ചാര്‍ജ്ജ് പ്രഭാകരന്, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ജെ.ശ്രീനി എന്നിവര്‍ സംസാരിച്ചു. ഹെല്‍പ്പ് ഡെസ്ക്ക് ടോള്‍ ഫ്രീ നമ്പര്‍ : 1800 3000 9383 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: