കല്‍പ്പറ്റ:കൊട്ടിയൂർ പീഡന കേസിൽ അറസറ്റിലായ വൈദികനെ സഹായിച്ച ഫാദർ തോമസ് തേരകത്തെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു വയനാട്ടിലെ നിരവധി ആദിവാസി യുവാക്കളെ പോക്സോ നിയമപ്രകാരം ജയിലിൽ അടപ്പിച്ച ഈ വൈദികനെ എന്തിനാണ് ഗവൺമെന്റ് സംരക്ഷിക്കുന്നത്. സമുദായ പ്രകാരംകല്ല്യാണം കഴിച്ചതിന്റെ പേരിൽ പ്രായപൂർത്തിയായില്ല എന്ന കാരണം പറഞ്ഞു നിരവധി ആദിവാസി യുവാക്കളെയാണ് ഫാദർ തോമസ് തേരകം ചെയർമാനയിട്ടുള്ള കമ്മിറ്റി ജയിലിൽ അടപ്പിച്ചത്. അറസ്റ്റ് ഉടൻ ഉണ്ടായില്ല എങ്കിൽ ശക്തമായ സമരവും മായി ബി ജെ പി രംഗത്തിറങ്ങുമെന്ന് അറിയിച്ചുയോഗത്തിൽ ആരോടരാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു പി.ആർ ബാലകൃഷണൻ, ടി.എം സുബിഷ്, എം.പി സുകുമാരൻ, വി കെ ശിവാഭാസൻ, കെ അനന്തൻ, കെ.എം ഹരീന്ദ്രൻ, എം.കെ രാമദാസ്, വി.പി സത്യൻ, എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: