നെന്മാറ:വേലയോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് എസ്പിയുമായുള്ള ചര്‍ച്ചക്കു ശേഷം തീരുമാനിക്കുമെന്ന് ഡിവൈഎസ്പി മുഹമ്മദ് കാസിം പറഞ്ഞു.നെന്മാറ വല്ലങ്ങി വേലയുടെ ആലോചന യോഗത്തിലാണ് തീരുമാനം.
ഏപ്രില്‍ രണ്ടാംതിയ്യതി മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഉത്സവത്തിനു വരുന്ന ആനകള്‍ക്ക് പരിപാലന നിയമം പൂര്‍ണ്ണമായും പാലിക്കപ്പെടാനും,വെടിക്കെട്ടിന് അനുമതി ലഭിച്ചാല്‍ ഓരോ ദേശത്തിനും 50വീതം വളണ്ടിയര്‍മാര്‍ ഉണ്ടാകും.വളണ്ടിയേഴ്സിനും, വെടികെട്ടുതൊഴിലാളികള്ക്കും വേണ്ട നിര്‍ദ്ദേശ ക്ലാസ് സിഐ നടത്തും.കര്‍ശനമായും പോലീസ് നിയന്ത്രണത്തിലാകും വേല.
കഴിഞ്ഞ തവണ 600 പോലീസുകാരുടെ സേവനമാണ് ഉണ്ടായിരുന്നത്. ഇത്തവണ 100 പേരെ അധികം വിനിയോഗിക്കും.
വെടിക്കെട്ടിന്റെ അനുമതിക്കായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എസ്പിയെ കണ്ട് ഇരുദേശക്കാരും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. യോഗത്തില്‍ സിഐ ഉണ്ണികൃഷ്ണന്, എസ്ഐ.സുനില്‍കുമാര്‍, ഇരുദേശങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: