കൂറ്റനാട്: രാപ്പകല്‍ഭേദമന്യേ വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. കൂട്ടുപാത കറുകപുത്തൂര്‍ റോഡില്‍ എടക്കാടിനും മൈലാഞ്ചിക്കാടിനുമിടയില് റോഡിനു ഇരുവശത്തും ചാക്കുകണക്കിന് അറവുമാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും മാലിന്യ നിക്ഷേപം നടത്തുന്നുണ്ട്.
ചെറുചാല് പുറം സ്കൂളിന് സമീപം കഴിഞ്ഞ ദിവസം തള്ളിയ മാലിന്യ കൂമ്പാരങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്. തെരുവുനായ ശല്യവും വര്‍ദ്ധിച്ചു. ഇതുമൂലം ഏറെ ആശങ്കയോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് വിടുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: