കുന്നംകുളം്: അമിത ജോലിയുമായി കുന്നംകുളം സ്റ്റേഷനിലെ പോലീസുകാര്‍ വീര്‍പ്പുമുട്ടുന്നു നിലവില്‍ ആവശ്യത്തിനുള്ള പൊലീസുകാര്‍ കുറവ്. സാധാരണയില്‍ കവിഞ്ഞ ജോലി ഭാരവും പരിധിയില്‍ കവിഞ്ഞുള്ള ഓട്ടവും കേസ് ഫയലുകളുടെ ആധിക്യവും കൊണ്ടാണ് 11 വര്‍ഷം മുന്‍പ് പെരുമ്പിലാവില്‍ പോലീസ് സ്റ്റേഷന് എന്ന ആശയം നടപടിയായത് വിഭജിക്കാനുള്ള നടപടി ഇപ്പോഴും ഫയലില്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ആറു കൊലപാതകങ്ങള്‍ . രണ്ടു ആത്മഹത്യകള്‍. മൂന്ന് അപകട മരണങ്ങള്. സംസ്ഥാന പാതയില്‍ അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ . കൂടാതെ ഉല്സവങ്ങള്, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍. ദിവസം തോറും പെരുകിവരുന്ന കുടുംബ പ്രശ്ന പരാതി , ട്രാഫിക് ജോലി കഴിഞ്ഞ വര്‍ഷം 3661 ക്രിമിനല്‍ കേസുകള്‍ ഉണ്ടായി. ദിവസം എകദേശം 15 ഓളം പരാതികള്‍, 16 ഹെഡ് കോണ്സറ്റബിള് വേണ്ടിടത്തു വെറും 6 പേരുമായി പെടാപ്പാടു പെടുകയാണ് കുന്നംകുളം സ്റ്റേഷന് . അതില്‍ ഒരാള്‍ സസ്പെന്‍ഷനിലും ഈ പരിമിതികള്‍ കൊണ്ട് തിങ്ങിനിറഞ്ഞ സ്റ്റേഷനില്‍ നിന്നാണ് സസ്ഥാനത്തെ മികച്ച പോലീസുകാരനുള്ള അവാര്‍ഡ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: