മുണ്ടൂര്‍: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കുഴികള്‍ വാഹനയാത്രക്ക് ദുരിതമാകുന്നു. കേബിള്‍ കുഴികളും മണ്‍കൂനകളും മൂലം അപകടിഭീഷണി ഉയര്‍ത്തുകയാണ്. പാതയോരത്ത് വീതി കുറവായ ഇടങ്ങളില്‍ നാലടിയോളം താഴ്ച്ചയിലാണ് കേബിള്‍ കുഴികളെടുത്തിരിക്കുന്നത്.
മണ്ണ് കയറ്റിയിടുന്നതും റോഡിലാണ്.പലഭാഗത്തും കുഴികള്‍ മൂടിയിട്ടുണ്ടെങ്കിലും മൂടിയഭാഗത്ത് ഉയര്‍ന്നു നില്ക്കുന്ന മണ്‍കൂമ്പാരങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
വീതികുറഞ്ഞ പന്നിയം പാടം കയറ്റത്തിലും മറ്റും വാഹനങ്ങള്‍ റോഡില്‍ നിന്ന് അല്പം മാറിയാല്‍ കുഴികളിലും മണ്കൂമ്പാരത്തിലും പെട്ട് മറിയുന്ന സ്ഥിതിയാണ്. റോഡിന്റെ വശങ്ങളും ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്.
സ്കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥികളെ കയറ്റിയിറക്കാനും രക്ഷിതാക്കള്‍ ബുദ്ധിമുട്ട് നേരിടുന്നു. ദേശീയപാതയരികില്‍ വേലിക്കാട് മുതല്‍ പുതുപ്പരിയാരം വരെ കുഴിയെടുത്ത പലഭാഗത്തും അപകടസാധ്യത കൂടിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
കുറച്ചു ദിവസം മുമ്പ് വേലിക്കാട്ട് കെഎസ്ആര്‍ടിസി ബസ് കേബിള്‍ കുഴിയില്‍പ്പെട്ട് വീട്ടുമതിലിലിടിച്ചാണ് നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: