തിരുവല്ല: നൂറ്റമ്പല്പ്പരം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുളള നടവഴി കെട്ടിയടച്ച സ്വകാര്യ വ്യക്തിയുടെ നടപടിക്കെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. കുറ്റൂര്‍ പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ കൈച്ചിറ ജംഗ്ഷന് സമീപത്ത് കല്ലിശ്ശേരി-വളളംകുളം റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നടവഴിയാണ് സ്വകാര്യ വ്യക്തി അടച്ചത്. നടവഴി അടഞ്ഞതോടെ സമീപത്തെ മരത്തില്‍ കെട്ടിയ കയറില്‍ തൂങ്ങിയിറങ്ങി സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെയുളളവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്വകാര്യ വ്യക്തി സ്വന്തം പുരയിടത്തില്‍ സിമിന്റ് ഇഷിടിക നിര്‍മാണം ആരംഭിച്ചതോടെയാണ് നടവഴി കെട്ടിയടച്ചത്. സി.എം.എസ് എല്‍.പി സ്ക്കൂള്, അംഗന്‍വാടി, കൈച്ചറ ജംഗ്ഷന്, ഇരിണിക്കുടി മല എന്നിവിടങ്ങളിലേക്ക് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്ന വഴിയാണ് കെട്ടിഅടച്ചിരിക്കുന്നത്. മരത്തില്‍ കയര്‍ കെട്ടിയുളള താല്‍ക്കാലിക വഴിയിലൂടെ കുട്ടികളുമായി വരുന്ന സ്ത്രീകളും മറ്റ് ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്ന വൃദ്ധര്‍ അടക്കമുളളവരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: