മലപ്പുറം: പിന്നാക്ക ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്. മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 89.93 കോടിരൂപ പിന്നാക്കവിഭാഗങ്ങളുടെ വിവിധ പദ്ധതികള്‍ക്കായി മാറ്റിവെച്ചുയെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ ശേഷിക്കെ വെറും 1.6 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്. സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ ഈ നയം മൂലം ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിരവധി പദ്ധതികള്‍ ലാപ്സായി പോയിട്ടും അതൊന്നും ഗൗരവമായി കാണാതെ ധിക്കാരപരമായ ഭരണമാണ് മുഖ്യമന്ത്രിയും കൂട്ടരും കാഴ്ചവെക്കുന്നത്. പിന്നാക്ക വിഭാഗത്തിന്റെ സഹായത്തോടെ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.അനില്‍കുമാര്‍, ബിജെപി ദേശീയ കൗണ്‍സിലംഗങ്ങളായ പി.ടി.ആലിഹാജി, കെ.ജനചന്ദ്രന്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, കെ.സി.വേലായുധന്, ഊരകം വേലായുധന് എന്നിവര്‍ സംസാരിച്ചു. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സജീഷ് സ്വാഗതവും കെ.ശിവദാസ് നന്ദിയും പറഞ്ഞു.
തൃപുരാന്തക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് വി.വി.ഭാസ്ക്കരന്‍, കെ.കുഞ്ഞുണ്ണി, സജിത്ത് ചെല്ലൂര്‍, കറുകയില്‍ സുജാത, എം.ഗണേശന്, നാരായണന് പന്തല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: