തൃശൂര്‍: ആനക്കുപകരം രഥം എഴുന്നള്ളിപ്പ്. വര്‍ഷങ്ങളായി തുടരുന്ന ആന എഴുന്നള്ളിപ്പ് ഒഴിവാക്കി ആളൂര്‍ കാച്ചപ്പിള്ളിക്കാവ് ഇരുപത്തെട്ടുച്ചാലിന് രഥം എഴുന്നള്ളിച്ചത് ശ്രദ്ധേയമായി. ആന എഴുന്നള്ളിപ്പിന്റെ ചെലവും അപകട സാധ്യതയും ഒഴിവാക്കാനാണ് രഥം എഴുന്നള്ളിച്ചതെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ആന എഴുന്നള്ളിപ്പിന് ലക്ഷങ്ങള്‍ ചെലവാകുന്നിടത്ത് 2500 രൂപ മാത്രമാണ് രഥത്തിന് വാടകഇനത്തില്‍ ചെലവ് വന്നത്. വൈകീട്ട് നാലുമണിക്ക് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി തിരിച്ച് എഴുന്നള്ളിപ്പ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: