അങ്ങാടിപ്പുറം: ശ്രീതളിമഹാദേവ ക്ഷേത്രത്തില്‍ നാലാമത് മഹാരുദ്രയജ്ഞവും ശിവരാത്രി ആഘോഷവും 13 മുതല്‍ 24 വരെ നടക്കും. നാളെ വൈകിട്ട് അഞ്ചിന് യജ്ഞത്തിനും അന്നദാനത്തിനുമുള്ള ദ്രവ്യങ്ങള്‍ തിരുമാന്ധാംകുന്ന് പൂരപറമ്പില്‍ നിന്ന് നാമജപഘോഷയാത്രയായി കൊണ്ടുവരും. 12ന് തന്ത്രി അണ്ടലാടി ശങ്കരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ദ്രവ്യകലശം നടക്കും. വൈകിട്ട് നാലിന് സമാരംഭസഭ തെക്കേമഠം വാസുദേവാനന്ദ ബ്രഹ്മനന്ദഭൂതി മുപ്പില് സ്വാമിയാര് ഉദ്ഘാടനം ചെയ്യും. 13 മുതല്‍ 23 വരെ ശ്രീരുദ്രജപം, കലശാഭിഷേകം, കേരളത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങള്‍, ശിവസഹസ്രനാമ ലക്ഷാര്‍ച്ചന, ഭഗവതിസേവ എന്നിവയുണ്ടാകും.
13ന് രാവിലെ 10ന് കലാകാരന്മാരെ ആദരിക്കല്‍, 20ന് തളിക്ഷേത്ര സമരസേനാനികളെ ആദരിക്കല്‍ എന്നിവ നടക്കും. 23ന് സമാപനസമ്മേളനം സ്വാമി മുകുന്ദചൈതന്യ ഉദ്ഘാടനം ചെയ്യും. 24ന് ശിവരാത്രിയുടെ ഭാഗമായി വിശേഷാല്‍പൂജകളും വിവിധ കലാപരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: