മഞ്ചേരി: നറുകര ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികോത്സവമായ അമൃതോത്സത്തില് പങ്കെടുക്കാന്‍ മാതാ അമൃതാനന്ദമയി 11ന് വൈകിട്ട് മഞ്ചേരിയിലെത്തും. 12,13 തീയതികളിലാണ് പ്രതിഷ്ഠാ വാര്‍ഷികം. 12ന് നറുകര അമൃത വിദ്യാലയ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ 11 മണിക്കാണ് അമ്മ പ്രഭാഷണം നടത്തുക.
ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവയുണ്ടാവും. അമൃതോത്സവ ഭാഗമായി പുറത്തിറക്കുന്ന അമൃത സൗഭഗം സുവനീര്‍ അമൃതാനന്ദമയി പ്രകാശനം ചെയ്യും. ഒന്നരലക്ഷത്തോളം ആളുകളെ രണ്ടുദിവസത്തെ ചടങ്ങില്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. ടോക്കണ്‍ അടിസ്ഥാനത്തിലാണ് ദര്‍ശന ക്രമീകരണം. ഭക്തര്‍ക്കുള്ള ഭക്ഷണ- താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശേഷാല്‍ പൂജകളും ഹോമങ്ങളും ചടങ്ങിനോടനുബന്ധിച്ചുണ്ടാവും.
വാര്‍ത്താ സമ്മേളനത്തില്‍ ബ്രഹ്മചാരിണി വരാദാമൃതചൈതന്യ, വിനയകുമാര്‍, എ.പി.പ്രസന്ന, പി.രഘുരാജ്, ഡോ.രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: