തിരുവല്ല: ഭിന്ന ലിംഗത്തിലുള്പ്പെട്ടവര്ക്ക് സ്റ്റാനവും പൗരോഹത്യവും വിലക്കിയിട്ടില്ല എന്നും വേദപുസ്തകം ഇത് വ്യക്തമാക്കുന്നതായും ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പ്രസ്താവിച്ചു.
ഫീലിപ്പോസ് ഷണ്ഡനെ സ്നാനപ്പെടുത്തിയതില് നിന്നും യെശയ്യാ പ്രവാചക ദര്‍ശനത്തിലും ഇത് വ്യക്തമാണ്. എത്യോപ്യാ സഭയ്ക്ക് രൂപം നല്കുന്നതില് ഈ ഭിന്നലിംഗക്കാരന് വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ദൈവ ദര്‍ശനത്തെ വ്യാഖ്യാനത്തിലൂടെ വികലമാക്കി ഇവരെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രവണത തള്ളിക്കളയണം എന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. കമ്മ്യൂണിയന് ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി, മാര്‍ത്തോമ്മാ ജസ്റ്റിസ് ആന്റ് പീസ് കമ്മീഷന് എന്നിവയുടെ നേതൃത്വത്തില്‍ തിരുവല്ല കൊമ്പാടി ക്യാമ്പ് സെന്ററില്‍ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങളും മാനവ സൗഹാര്‍ദ്ദവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. ബിഷപ്പ് ഡോ.തോമസ് സാമുവേല്‍ അദ്ധ്യക്ഷനായിരുന്നു. മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ.ഉമ്മന്‍ ഫിലിപ്പ്, കമ്മൂണിയന് ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ട്രഷറാര്‍ അഡ്വ. പ്രകാശ് പി.തോമസ്, ഇടക മധ്യകേരള മഹായിടവക രജിസ്ട്രാര്‍ ഡോ. സൈമണ്‍ ജോണ്‍, റവ. ഡെന്‍സ് ബി. ഉമ്മന്‍, റവ.ഡോ. ഈശോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. മാര്‍ത്തോമ്മാ സഭാ വൈദിക ട്രസ്റ്റി റവ.ലാല്‍ ചെറിയാന് മോഡറേറ്റര്‍ ആയിരുന്നു. ഇഅഞഉ അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫിലിപ്പ് ജോര്‍ജ്, കേരളാ ലൈംഗിക ന്യൂനപക്ഷ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടി, വിനീത് മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മാനവ സൗഹാര്‍ദ്ദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലൈറ്റ് ഓഫ് ലൗവിന്റെ പതാക മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ശ്രീക്കുട്ടിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: