പരപ്പനങ്ങാടി: ചെമ്മാട് റോഡില്‍ പുത്തരിക്കലിനും മുറിക്കല്‍ ജംഗ്ഷനുമിടയില്‍ അശ്രദ്ധമായി ജലവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിത് മൂലം റോഡ് തകര്‍ന്നു. അതോറിറ്റിയുടെ പാലത്തിങ്ങല്‍ പമ്പ് ഹൗസില്‍ നിന്നും പരപ്പനങ്ങാടി ടാങ്കിലേക്കുള്ള പമ്പിംങ് ലൈന്‍ ഇടക്കിടെ പൊട്ടുന്നതാണ് റോഡ് തകരാന്‍ കാരണം. പല്ലവി തിയേറ്ററിനു മുന്‍ഭാഗത്ത് സ്റ്റേഡിയം വരെയുള്ള ഒര ഭാഗം വയലായതിനാല്‍ റോഡ് ഇടിഞ്ഞ് താഴ്ന്ന് അപകടഭീതി ഉയര്‍ത്തുകയാണ്. പൈപ്പ് അറ്റകുറ്റപ്പണികള്‍ ചെയ്ത ഭാഗം ദുര്‍ബലമാകുന്നതിനാല്‍ വലിയ വാഹനങ്ങളടക്കം കുഴിയില്‍ വീഴുന്നത് പതിവാണ്. നിലവാരമില്ലാത്ത പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിച്ച് റോഡ് നവീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: