പെരിന്തല്‍മണ്ണ: തുഞ്ചത്ത് എഴുത്തച്ഛന് സ്ഥാനമില്ലാതെ നടന്ന തുഞ്ചന്‍ ഉത്സവത്തിന് സമാനമായി ഭക്തകവി പൂന്താനത്തിന്റെ പേരിലും ഒരു സാഹിത്യോത്സവം. 10ന് കീഴാറ്റൂരില്‍ നടക്കുന്ന പൂന്താനം സാഹിത്യോത്സവത്തില്‍ ഭക്തകവിക്ക് സ്ഥാനമില്ല. പരിപാടിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയത് തന്നെ വലിയ കാര്യമാണെന്ന ഭാവത്തിലാണ് സംഘാടകര്‍. തുഞ്ചന്‍പറമ്പ് കൈക്കലാക്കിയത് പോലെ പൂന്താനം ഇല്ലവും പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഇടതുപക്ഷ സംഘടനകളുടെ ഈ ശ്രമത്തിന് മുസ്ലീം ലീഗിന്റേതടക്കം പിന്തുണയുമുണ്ട്.
മൂന്നുദിവസങ്ങളിലായി സാഹിത്യോത്സവം നടക്കുന്നത്. സംസ്ഥാന സാംസ്കാരിക വകുപ്പ്, ടൂറിസം വകുപ്പ്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പത്തിന് രാവിലെ 10ന്പത്തിനു യുവസാഹിത്യപ്രതിഭകളുടെ സര്‍ഗസംഗമം യു.കെ.കുമാരന് ഉദ്ഘാടനം ചെയ്യം. വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത മത്സരങ്ങള്‍ നടക്കും.
11ന് രാവിലെ സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തില്‍ ‘നാടകവിചാരസദസ്’അക്കാദമി അംഗം ശ്രീജ ആരങ്ങോട്ടുകര ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലരയ്ക്ക് സാഹിത്യോത്സവവും പൂന്താനം സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. എം.ഉമ്മര്‍ എംഎല്‍എ അധ്യക്ഷനാവും. എ.പി.അനില്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സമഗ്രസംഭാവനയ്ക്കുള്ള ‘പൂന്താനം സാഹിത്യ പുരസ്കാരം’ നേടിയ സാഹിത്യകാരന് ടി.പത്മനാഭന് ചടങ്ങില്‍ മന്ത്രി പുരസ്കാരം സമ്മാനിക്കും. സാഹിത്യോത്സവ സപ്ലിമെന്റ് കളക്ടര്‍ അമിത് മീണ പ്രകാശനം ചെയ്യും.
12ന് രാവിലെ പത്തുമണിക്ക് സാഹിത്യസമ്മേളനം മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്യം. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയാവും. കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് ‘എഴുത്ത്, വര്‍ഗീയത, സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ എഴുത്തുകാരായ ഡോ.ഖദീജ മുംതാസ്, ഡോ. കെ.എസ്.രവികുമാര്‍, ഇ.പി.രാജഗോപാലന്‍, കേരള സാഹിത്യഅക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന് എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നടക്കുന്ന ‘കവിസദസ്’ ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പതിനഞ്ചിലേറെ കവികള്‍ കാവ്യാര്‍ച്ചന നടത്തും. വൈകിട്ട് ആറിന് സംസ്ഥാന സ്കൂള്‍ കലോത്സവ ജേതാക്കള്‍ സമ്മാനാര്‍ഹമായ ഇനങ്ങള്‍ അവതരിപ്പിക്കും.
ഏഴിന് സമാപനസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യം. രാത്രി എട്ടിന് ഇശല്‍ വസന്തം മുന്‍മന്ത്രി ടി.കെ.ഹംസ ഉദ്ഘാടനം ചെയ്യം. ‘ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും’ എന്ന പ്രണയകാവ്യത്തെ പശ്ചാത്തലമാക്കി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി സംഗീതപരിപാടി അവതരിപ്പിക്കും.
പൂന്താനത്തെ വിസ്മരിച്ചുകൊണ്ടുള്ള പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: