തൃശൂര്‍: മദ്യപിച്ച് ബസ്സ് ഓടിക്കാന്‍ കയറിയ രണ്ട് ബസ്സ് ഡ്രൈവര്‍മാരെ സിറ്റി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ജിനേഷ്, കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വടക്കാഞ്ചേരി റൂട്ടിലോടുന്ന ബസ്സിലെ ഡ്രൈവര്‍മാരാണ്. വടക്കേ സ്റ്റാന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
വടക്കെ സ്റ്റാന്റില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞ ശേഷം ബസ്സ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം ഡ്രൈവിങ്ങ് സീറ്റില്‍ കയറി പെട്ടെന്ന് വണ്ടിയെടുത്ത് പോവുകയാണ് മദ്യപിച്ച ഡ്രൈവര്‍മാര്‍ ചെയ്യുന്നത്. ഇത് മൂലം പോലീസിന് പെട്ടെന്ന് ഇവരെ പിടികൂടുക എളുപ്പമല്ല. മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലീസ് പരിശോധന ഭയന്ന് അവസാനനിമിഷം മാത്രമേ ബസ്സില്‍ കയറാറുള്ളു. ഇത് നിരീക്ഷിച്ച പോലീസ് ഡ്രൈവര്‍ സീറ്റിലെത്തിയ ഉടന്‍ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. യാത്രക്കാരെ ബസ്സില്‍ നിന്നിറക്കി ബസ്സ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാവിലെ വടക്കേ സ്റ്റാന്റില്‍ നിന്ന് മദ്യപിച്ച കണ്ടക്ടറേയും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: