തിരുവല്ല: ശ്രീരാമകൃഷ്ണപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് വചനാമൃത സത്രം തുകലശ്ശേരിയില്‍ നടക്കുന്നത്. 21 ന് വീഡിയോകോണ്ഫ്രണ്സിലൂടെ പ്രധാന മന്ത്രി സത്രത്തിന് തുടക്കം കൂറിക്കുമ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിട്ട തുകലശ്ശേരി ശ്രീരാമകൃഷ്ണാ ആശ്രമത്തിനും അത് അഭിമാന നിമിഷമാകും.
ശ്രീരാമകൃഷ്ണ പരമഹംസരുടെ അവസാനനാലുവര്ഷത്തെ ജീവിതം അടിസ്ഥാനപ്പെടുത്തി മഹേന്ദ്രനാഥ് ഗുപ്ത എഴുതിയ ഡയറികുറുപ്പുകളാണ് വചനാമൃതം എന്ന പേരില്‍ അറിയപ്പെടുന്ന്ത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.എല്ലാ ദിവസവും രാവിലെ 5 മണി മുതല്‍ ധ്യാനം,യോഗ,പ്രത്യേക പൂജകള്‍,പ്രഭാഷണ പരമ്പര,എന്നിവ ഉള്‍പ്പെടുത്തിയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.തിരുവല്ലയില്‍ ശ്രീരാമകൃഷ്ണാശ്രമം പ്രവര്‍ത്തനം തുടങ്ങിയിട്ട് 103 വര്‍ഷം പിന്നിടുകയാണ്. സ്വാമി വിവേകാനന്ദന്റെ സമകലികനായിരുന്ന നിര്‍മ്മലാനന്ദ സ്വാമിയായിരുന്നു കേരളത്തില്‍ രണ്ടാമത്തെ ആശ്രമത്തിന് തിരുവല്ല തുകലശ്ശേരിയില്‍ അന്ന് തുടക്കമിട്ടത്.പാലിയക്കര കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം രാമവര്‍മ്മയാണ് ആശ്രമത്തിന് ആവശ്യമായ സ്ഥലവും വേണ്ട സൗകര്യങ്ങളും ഒരുക്കികൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: