കരുളായി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുള്ളിയി ല്‍ ജിയുപി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മഷിപ്പേന വിതരണം ചെയ്തു. മഷിപ്പേനയിലേക്ക് മാറാം മാലിന്യം കുറയ്ക്കാം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശാ രിയില്‍ അസൈനാര്‍ നിര്‍വഹിച്ചു. അദ്ധ്യാപകര്‍ക്കുള്ള പേനയുടെ വിതരാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷന്‍ കെ.മനോജ് നിര്‍വഹിച്ചു. പേന യ്ക്കുള്ള മുഴുവന്‍ തുകയും പിടിഎ കമ്മറ്റിയാണ് സംഭാവന ചെയ്തത്.
സീനിയര്‍ അസിസ്റ്റന്റ് ജോസ് അബ്രഹാം, പി.കെ. ശ്രീകുമാര്‍, പി.അബ്ദുല്‍മജീദ്, പി.മുഹമ്മദ്, കെ.എം.അലവി, മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: