മുളങ്കുന്നത്തുകാവ്: മെഡക്കല്‍ കോളജ് ആശുപത്രിയില്‍ എക്സറേ ഫിലിം തീര്‍ന്നത് രോഗികള്‍ക്ക് ദുരിതമാവുന്നു. എക്സറെ ഫിലിം വിതരണ കമ്പനിക്ക് നല്‍കാനുള്ള 20 ലക്ഷത്തോളം രൂപ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. ഈ നില ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ആവശ്യമായ എക്സറേ ഫിലിമുകള്‍ ലഭ്യമാക്കാത്തതില്‍ ഇതിനകം പ്രതിഷേധം ഉയര്ന്നിട്ടുണ്ടങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നിലപാടുകള്‍ ഉണ്ടുകുന്നില്ല.
നെഞ്ചരോഗ ആശുപത്രിയില്‍ നിന്നും കടം കിട്ടിയ 30 ഫിലിമുകള്‍ കഷണങ്ങളാക്കി അത് നൂറുപേര്‍ക്ക് എക്സറേ എടുത്തു നല്‍കിയാണ് ഇന്നലെ പിടിച്ച് നിന്നത്. രാത്രിയോട് കൂടി ചെന്നൈയില്‍ നിന്നും ഫിലിമുകള്‍ എത്തുമെന്ന് പറഞ്ഞുവെങ്കിലും ഏറെ വൈകിട്ടും ഫിലിമുകള്‍ എത്തിയിട്ടില്ല. ഡിജിറ്റില്‍ എക്സറെ യന്ത്രം ഉപേയോഗിച്ചാണ് അത്യഹിത വിഭാത്തിലെ പ്രശനങ്ങള്‍ അല്പം പരിഹരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: