പെരിന്തല്‍മണ്ണ; രാത്രി ഏഴ് മണി കഴിഞ്ഞാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ബസുകളില്‍ സ്ത്രീകള്‍ക്ക് സീറ്റില്ല. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ പുരുഷന്മാര് കൈയ്യടക്കുന്നതാണ് കാരണം. ബംഗാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനം പിടിക്കുന്നു. എന്നാല്‍ ഇവരെ മാറ്റിയിരുത്താനോ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കാനോ കണ്ടക്ടര്‍മാര്‍ താല്പര്യം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. അംഗപരിമിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലും ഇതു തന്നെയാണ് അവസ്ഥ.
സീറ്റുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവാദിക്കാത്ത സ്വകാര്യ ബസ് ജീവനക്കാരുടെ നടപടി മുമ്പ് തന്നെ വിവാദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: