കൊടുങ്ങല്ലൂര്‍: സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ നെഹ്റു യുവകേന്ദ്രയും ശ്രദ്ധ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച വിവേകാനന്ദ സന്ദേശയാത്രക്ക് കൊടുങ്ങല്ലൂര്‍ ദേവസ്വം സമിതി സ്വീകരണം നല്കി. ക്ഷേത്രം ഉപദേശകസമിതി പ്രസിഡണ്ട് കെ.ജി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ ദേവസ്വം അസി. കമ്മീഷണര്‍ പി.ജി.വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഉപദേശകസമിതി സെക്രട്ടറി ഇറ്റിത്തറ സന്തോഷ്, മാനേജര്‍ എം.എം. ഉഷാകുമാരി, ജാഥ ക്യാപ്റ്റന്‍ ഷാജി വരവൂര്‍, ജെയിന് ജോര്‍ജ്ജ്, ബിജു ആട്ടോര്‍, പ്രതീക്ഷ ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെഹ്റു യുവകേന്ദ്ര അവതരിപ്പിച്ച വിവേകാനന്ദ സന്ദേശ നാട്യയോഗ നൃത്തപരിപാടിയും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: