പെരിന്തല്‍മണ്ണ: ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ സിപിഎം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു.
തിരുവനന്തപുരത്ത് സിപിഎം അക്രമം സഹിക്കാനാവാതെ ആത്മഹത്യക്ക് ശ്രമിച്ച ന്യൂനപക്ഷമോര്‍ച്ച നേമം നിയോജക മണ്ഡലം സെക്രട്ടറി ആശ ഷെറിന് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം. സമൂഹത്തെ ഭീതിയിലാഴ്ത്തികൊണ്ടാണ് സ്ത്രീകള്‍ക്ക് നേരേ പോലും അക്രമം നടത്തുന്നത്.
സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വരുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ നിര്‍ദ്ദേശം കൊടുക്കുന്നത് കേരളാ മുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ അനുയായികളുമാണ്. ഇതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൈരാശ്യമാണ് ബോധ്യപ്പെടുന്നത്.
മാര്‍ക്സിസ്റ്റ് ഭരണത്തിന് കീഴില്‍ സ്ത്രീകളും കുട്ടികളും ഭയചകിതരായാണ് ജീവിക്കുന്നത്. പിന്നോക്കക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തിലെ രണ്ടാം സിപിയാണ് പിണറായി. തികഞ്ഞ ഏകാധിപതിയെ പോലെ പെരുമാറുന്ന പിണറായി കേരളത്തില്‍ അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്.
ജില്ലാ പ്രസിഡന്റ് അഡ്വ.സി മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞുമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, പി.പി.മുഹമ്മദ്, കൂരി സാദിഖലി, ഷമീം വൈശ്വം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: