കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ മുസ്ലിം ലീഗ് ഭരണം വിടില്ലാതെ ദുരിതമനുഭവിക്കുന്ന 100 കണക്കിന് കുടുംബങ്ങളെ വഞ്ചിക്കുന്ന അഴിമതി നിറഞ്ഞ ഭരണമാണ്. പാവപ്പെട്ടവന് ലഭിക്കുന്ന വീടിനെ പോലും വിറ്റ് കാശാക്കി സ്വയം വികസിക്കുന്ന നഗരസഭാ ചെയര്‍പേഴ്സന്റെയും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴസണ്‍ നൈമുന്നിസയുടെയും നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ഭരണമെന്ന് യുവാമോര്‍ച്ച ജില്ല പ്രസിഡന്റ് പി.ആര്.സുനില്‍ പറഞ്ഞു. മഹിളമോര്‍ച്ച കാസര്‍കോട് നഗരസമിതി സംഘടിപ്പിച്ച നഗരസഭാ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയിലെ വോട്ടര്‍മാരേ വഞ്ചിച്ച ബീഫാത്തിമയും നൈമുനിസയും ഉടന്‍ രാജി വെയ്ക്കുക, ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തി ജനങ്ങളെ വിഢികളാക്കി നഗരസഭാധികാരിയായി കഴിയാമെന്നത് ദിവാസ്വപ്നമാണ് വരുംനാളുകളില്‍ സമരത്തിന്റെ മുഖംമാറും. ഏറ്റെടുത്ത സമരം വിജയിപ്പിച്ച ചരിത്രമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് പറയുന്നതെന്ന് സുനില്‍ കൂട്ടിച്ചേര്‍ത്തു. ധര്‍ണ്ണയില്‍ ശ്രീലത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വീണാ ഷെട്ടി സ്വാഗതവും ഉമ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: