മലപ്പുറം: കണ്ണൂര്‍ സ്വദേശിയായിരുന്നെങ്കിലും ഇ.അഹമ്മദ് മലപ്പുറം നിവാസികളുടെ സ്വന്തമായിരുന്നു. കേന്ദ്രരാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയതിന് ശേഷവും മലപ്പുറത്തെ എന്ത് പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന ജനസമ്മതനായ നേതാവായിരുന്നു അദ്ദേഹം. കേന്ദ്ര സഹമന്ത്രിയായിരുന്നപ്പോഴും ആ പതിവ് തുടര്‍ന്നിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായ അവസാനകാലഘട്ടത്തില്‍ അദ്ദേഹം മണ്ഡലത്തില്‍ സജീവമല്ലായിരുന്നു. സി.എച്ച്. മുഹമ്മദ്കോയ, ബാഫഖി തങ്ങള്‍ തുടങ്ങിയവരുമായുള്ള അടുത്തബന്ധമാണ് അഹമ്മദിനെ മലപ്പുറവുമായി അടുപ്പിച്ചത്. 1991ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്സഭയിലെത്തി. തുടര്‍ന്നുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയം അഹമ്മദിനൊപ്പമായിരുന്നു. 1991, 96, 98, 99 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 2004-ല്‍ പൊന്നാനിയില്‍ നിന്നും 2009-ലും 15ലും മലപ്പുറം മണ്ഡലത്തില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റിലെത്തി. 2004ല്‍ ആദ്യമായി കേന്ദ്രത്തില്‍ വിദേശകാര്യ സഹമന്ത്രിയായി. 2009-ല്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായി. അന്ന് റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയുടെ എതിര്‍പ്പ് മറികടന്നാണ് അഹമ്മദിനെ സഹമന്ത്രിയാണ്. എന്നാല്‍ 2011ല്‍ അദ്ദേഹത്തെ റെയില്‍വേ മന്ത്രിസ്ഥാനത്ത് നിന്നു മാറ്റി വിദേശകാര്യ സഹമന്ത്രിയായി ചുമതലപ്പെടുത്തി. മാനവവിഭശേഷി മന്ത്രാലയത്തിന്റെ താല്കാലിക ചുമതലയും വഹിച്ചു.
2008-ല്‍ ഗുലാം മുഹമ്മദ് ബനാത്ത്വാല അന്തരിച്ചപ്പോള്‍ മുസ്ലിംലീഗിന്റെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റു. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ദേശീയ ട്രഷറര്‍ സ്ഥാനത്ത് നിന്നാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് ഏഴുതവണ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായ അഹമ്മദ് രണ്ടുതവണ കേന്ദ്രസഹമന്ത്രിയുമായി. മന്മോഹന് സിംഗ് മന്ത്രിസഭയിലായിരുന്നു അത്. 1982ലെ കെ.കരുണാകരന് മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: