തിരുവല്ല: മതില്‍ഭാഗം ഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്ര ത്തിലെ പടയണിയില്‍ ഇന്ന് ഇടപടയണി നടക്കും.രാത്രി എട്ടിന് പുലവൃത്തം,പരദേശി,ചൂട്ട് വെയ്പ്പ്,തപ്പുമേളം താവടി എന്നിവ നടക്കും.വഴിപാട് കോലങ്ങളും നാഗയക്ഷിയും ഇന്ന് കളത്തിലെത്തും.
കഴിഞ്ഞ ദിവസം പഞ്ചകോലങ്ങള്‍ ചുവട് വെച്ചു.കഴിഞ്ഞ ദിവസം നടന്ന സമാരംഭ സഭ കുടുംബക്കോടതി ജഡ്ജി കെ. ധര്മജന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണന് വേണാട്ട് അധ്യക്ഷത വഹച്ചു. നാടന്‍ കലാ അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന് പുരസ്കാര വിതരണം നടത്തി. മുതിര്‍ന്ന പടയണി കലാകാരന്മാരെ ആദരിക്കും.നാളെ വലിയ പടയണി നടക്കും. നാലിന് രാവിലെ എട്ടിന് ചിലമ്പൊലി പുരസ്കാര സഭ കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. മോഹന്‍കുമാര്‍ പുരസ്കാര വിതരണം നടത്തും. രാത്രി 8.30ന് പൂപ്പട, മംഗളഭൈരവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: