പന്തളം: സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പന്തളത്ത് കണ്ണൂര്‍ പീഢിത സഹായനിധി സമാഹരണം ആരംഭിച്ചു. മുളമ്പുഴയില്‍ നിധിസമാഹരണം ആര്‍എസ്എസ് പന്തളം താലൂക്ക് കാര്യവാഹ് ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പ സമാജം താലൂക്ക് ജന. സെക്രട്ടറി സോമരാജന് പങ്കെടുത്തു.
കുരമ്പാലയില്‍ കാരുണ്യ വികലാംഗ അസ്സോസിയേഷന് സംസ്ഥാന ജന. സെക്രട്ടറി റ്റി.ആര്. വിഷ്ണുവില് നിന്നുമേറ്റുവാങ്ങി ബിജെപി പന്തളം നഗരസഭാ സെക്രട്ടറി വി. അരുണ്‍ദേവ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് കുരമ്പാല മണ്ഡലം കാര്യകാരി സദസ്യന്‍ ശരവണ്‍ ആര്. നാഥ്, ഹിന്ദു ഐക്യവേദി നഗരസഭാ സംഘടനാ സെക്രട്ടറി മനു, ഖജാന്‍ജി മുകേഷ്, ബിജെപി ബൂത്ത് പ്രസിഡന്റ് അരുണ്‍നാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: