മലപ്പുറം: ചുവന്ന കൊടിയേന്തിയ മുതലാളിമാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന് മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ കൂട്ടസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമവും ആയുധവും പ്രത്യയശാസ്ത്രമാക്കി മാറ്റിയ സിപിഎം ഈ കാലഘട്ടത്തിന്റെ തന്നെ ദുരന്തമാണ്. എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം അതിനെ ന്യായീകരിക്കുന്ന പതിവ് രീതിയാണ് ഇന്നും സിപിഎം പിന്തുടരുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടി രൂപീകൃതമായെന്ന് പറയപ്പെടുന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളും ഇന്ന് നിലകൊള്ളുന്നത് സ്വന്തം കുടുംബങ്ങള്‍ക്ക് വേണ്ടിയാണ്. അധികാരം ലഭിച്ചപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തകരില്‍ പാവപ്പെട്ട യോഗ്യതയുള്ളവര്‍ക്ക് ജോലി നല്കേണ്ടതിന് പകരം ബന്ധുക്കള്‍ക്ക് ജോലി നല്‍കാനാണ് നേതാക്കള്‍ മത്സരിച്ചത്. ആരോഗ്യമുള്ള പുതുതലമുറയെ ചാവേറുകളായി ഉപയോഗപ്പെടുത്തുകയാണ് സിപിഎം ചെയ്യുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: