ചാവക്കാട്:മരുതയൂര് വസൂരിമാല ക്ഷേത്രത്തിന് സമീപം വീട്ടമ്മയെ തലക്കടിച്ച് താലിമാല കവര്‍ച്ച നടത്താന്ശ്രമം നട്തതിയ പ്രതിയെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വലിയകത്ത് വീട്ടില്‍ അജ്മലാണ്(20) അറസ്റ്റിലായത്.തോഞ്ചന് വീട്ടില്‍ ശശിയുടെ ഭാര്യ 32 വയസുള്ളസിജിയെയാണ് പ്രതി ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്.കഴിഞ്ഞ പതിനാലിന് പുലര്‍ച്ചെ സിജി പുറത്തെ കുളിമുറിയിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു പ്രതിയുടെ ആക്രമണം.
തലക്ക് മുറിവേറ്റ സിജി എട്ടു തുന്നലുകളോടെ പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സിജി ധരിച്ചിരുന്ന 5 പവന്റെ മാല ലക്ഷ്യം വെച്ചായിരുന്നു ആക്രമണംനിലവിളി കേട്ട് ഭര്‍ത്താവ് ഓടിയെത്തിയതോടെ പ്രതി ഓടിമാറി.സംഭവത്തിന് ശേഷം മുങ്ങിയ പ്രതി കഴിഞ്ഞ ദിവസം പാവറട്ടി ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ പോലീസ് കൈയോടെ പിടി കൂടുകയായിരുന്നു.പ്രതിയുടെ ഫോണ്‍വിളികള്‍ നിരീക്ഷിച്ചിരുന്നതാണ് അറസ്റ്റിന് സഹായമായത്.
അടിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് വടി പോലീസ് കണ്ടെടുത്തു.എസ്.ഐ.അരുണ്‍ഷാ, സി.പി.ഒമാരായ കെ.എന്‍.സുകുമാരന്‍, പി.കെ.സുരേഷ്,കെ.സാജന്, അബു താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതി അജ്മല്‍ പാവറട്ടി പള്ളിനടയില്‍ നിന്നും ,ചേലക്കര കാളിയാര്‍ റോഡില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച കേസിലെയും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: