പരവനടുക്കം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുക, റവന്യു ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ഷിജില്‍, ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ എന്നിവര്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ വീട്ടു പടിക്കല്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പിന്തുണയുമായി നിരവധി പേര് സമരപന്തലിലെത്തി. ബിജെപി സംസ്ഥാന വൈസ്. പ്രസിഡന്റ് പ്രമീള സി നായക്ക്, ജില്ല ജന.സെക്രട്ടറി എ.വേലായുധന്, ബിജെപി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സദാശിവന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ജില്ല പ്രസിഡന്റ് പി.ആര്.സുനില്‍, ജന.സെക്രട്ടറി ധനഞ്ജയന് മധൂര്‍, ജില്ല സെക്രട്ടറി അഞ്ജു ജോസ്, മഹേഷ് തുടങ്ങിയവര്‍ സമര പന്തലിലെത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീധരന്, ജില്ല സംഘടനാ സെക്രട്ടറി ബാബു, രാജന് മൂളിയാര്‍, രാഷ്ട്രീയ കര്‍മ്മചാരി സംഘ് അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്. സുരേഷ്, പെന്‍ഷനേഴ്സ് സംഘ് നേതാക്കളായ ചന്ദ്രശേഖരന് മേലത്ത്, കുഞ്ഞിക്കണ്ണന്, ബാലഗോകുലം ജില്ല ട്രഷറര്‍ കുഞ്ഞമ്പു മേലത്ത്, തപസ്യ ജില്ല ട്രഷറര്‍ കെ.സി.മേലത്ത്, ബിഎംഎസ് ജില്ല വൈസ്.പ്രസിഡന്റ് വിശ്വനാഥന്, കൊറഗന്, കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്, ഗവ.ഐടി ഐ കാസര്‍കോട്, ഗവ.ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സമര പന്തലിലെത്തി. 48 മണിക്കൂര്‍ നിരാഹാരം ഇന്ന് ഉച്ചയ്ക്ക് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: