പരവനടുക്കം: എല്ലാ വിദ്യാര്‍ത്ഥികളും ഒരേ ആവശ്യത്തിനു വേണ്ടി നടത്തുന്ന സഹന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് പറഞ്ഞു. തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുക, റവന്യു ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ഷിജില്‍, ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ എന്നിവര്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടു പടിക്കല്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നിലനാരത്തില് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ മേധാവി നിര്‍ഗുണ പാഠശാലയിലെ വിദ്യാര്‍ത്ഥികളോട് പെരുമാറുന്ന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളുട ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുകയാണ്. അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: