പത്തനംതിട്ട: ഫെബ്രുവരി 12 വരെ നടക്കുന്ന ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുമൂലപുരം എസ്എന്‍വിഎച്ച്എസില്‍ തിരുവല്ല നഗരസഭാ ചെയര്മാന് കെ.വി വര്‍ഗീസ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ലെപ്രസി വിഭാഗം, തിരുവല്ല, നഗരസഭ, കുറ്റപ്പുഴ പി.എച്ച്.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഡെപ്യുട്ടി ഡിഎംഒ ഡോ.റ്റി.അനിതകുമാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സി.എസ് നന്ദിനി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ.മെറിന് ബഞ്ചമിന്, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഡി.ശശി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജയകുമാര്‍, സുശീല, ലതികകുമാരി, ബെന്നി സി.ചീരഞ്ചിറ, സൈറ ജോസഫ്, സുരേഷ്കുമാര്‍, ശോശാമ്മ ജോണ്‍, ഓമനക്കുട്ടന്, വി.അനില്‍, ബിജിത്ത്, ജെ.സുന്ദര്‍, റെനി എബ്രഹാം എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ത്വക് രോഗ പരിശോധന നടത്തി. എല്ലാ പഞ്ചായത്തുകളിലും ഗ്രാമസഭകള്‍ വഴിയും നഗരപ്രദേശങ്ങളില്‍ വാര്‍ഡ് സഭകള്‍ വഴിയും കുഷ്ഠരോഗത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തും. ഇതര സംസ്ഥാന തൊഴിലാൡകള്ക്കായി ത്വക് രോഗ പരിശോധനാ ക്യാമ്പ് നടത്തുമെന്ന് ഡിഎംഒ ഡോ. സോഫിയാ ബാനു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: