പത്തനംതിട്ട: കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തില്‍ ഒരാളെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. തണ്ണിത്തോട്ടില്‍ നിന്ന്മേക്കണ്ണം മോഹനവിലാസത്തില്‍ പി.രാജേഷ്(40)ആണ് വനപാലകരുടെ പിടിയിലായത്.ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ്സംഭവം.1978 ല്‍ പ്ലാന്റ് ചെയ്ത മാമ്മൂട് പതാല്‍ തേക്ക് പ്ലാന്റേഷന് സമീപം കാട്ടുപോത്തിനെ വേട്ടയാടിയ സംഘം ഇറച്ചി പങ്കിട്ടെടുക്കുകയായിരുന്നു.രാജേഷിന്റെ വീട്ടില്‍ നിന്നും മൂന്ന് കിലോയോളം ഇറച്ചിയും മുണ്ടക്കയം ഷാജി എന്ന് വിളിക്കുന്ന സുനിലിന്റെ വീട്ടില്‍ നിന്ന് പാകം ചെയ്തതും അല്ലാത്തതുമായ പാകംചെയ്തതും അല്ലാത്തതുമായ പത്തുകിലോ ഇറച്ചിയും ഒറ്റപ്ലാവ് നില്ക്കുന്നതില് സന്തോഷിന്റെ വീട്ടില്‍ നിന്ന് പാകം ചെയ്ത ഇറച്ചിയും പിടിച്ചു.ഷാജിയും സന്തോഷും ഒളിവിലാണ്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ഹരിദാസ്,ബീറ്റ് ഓഫീസര്‍മാരായ എസ്.ആര്.ഷാജി,ഷാജന് തമ്പി,എസ്.പ്രശാന്ത്,സുഹേഷ്,ബിജു എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം.വടശേരിക്കര റേഞ്ച് ഓഫീസര്‍ കെ.എ സാജുവിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: