കാസര്‍കോട്: കാസര്‍കോട് ബ്ലോക്കിലെ ആദ്യ കറന്‍സി രഹിത വാര്‍ഡായി മധൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ രാദാസ്നഗറിനെ തെരഞ്ഞെടുത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ കുഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ബ്രാഞ്ച്, എല്‍ബിഎസ് ബ്രാഞ്ച് പൊവ്വലും ചേര്‍ന്ന് കറന്‍സി രഹിത ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലീഡ് ബാങ്ക് മാനേജര്‍ സി.എസ്.രമണന് ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ കവിത, അസി.മാനേജര്‍ ഗൗരി ശങ്കര്‍, എല്‍ബിഎസ് ബ്രാഞ്ച് മാനേജര്‍ അമിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജ്ഞാനജ്യോതി ലിറ്ററസി കൗണ്‍സിലര്‍ ബാലകൃഷ്ണന് കറന്‍സി രഹിത ബോധവല്‍ക്കരണം നടത്തി. പഞ്ചായത്തംഗം ശ്രീധരകുഡ്ലു സ്വാഗതവും പുഷ്പ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: