തിരുവല്ല:ശാസ്ത്രസാങ്കേതിക മേഖലകളിലെ മുേന്നറ്റത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളുള്ള ഒരു സംസ്ഥാനമാണ് കേരളമെന്ന്ഭാരതരത്ന ഡോ.പി.എന്‍.ആര് റാവു പറഞ്ഞു. തിരുവല്ലയില്‍ നടക്കുന്ന 29-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലകളില്‍ കേരളത്തിലെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യമില്ല. ശാസ്ത്ര സാങ്കേതിക വികസനത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമുള്ള ഒരു സംസ്ഥാനം എ നിലയില്‍ ഈ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സംസ്ഥാനത്തിന് കഴിയണം. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ മതിയായ അവസരങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ മൈക്കല്‍ ഫാരഡേയെപ്പോലെയുള്ള എത്രയോ ശാസ്ത്രജ്ഞരെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമായിരുന്നു. അവസരങ്ങളുടെ കുറവ് ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് മുേന്നറുന്നതിനുള്ള അവസരങ്ങളില്‍ കുറവുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക അവബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. അധ്യാപകര്‍ തങ്ങള്‍ക്കുള്ള അറിവുകള്‍ പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്ക് പകര്ന്നുനല്കുവാന് ശ്രദ്ധിക്കണം. പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതിനും സൃഷ്ടിപരത വളര്‍ത്തുന്നതിലും വിദ്യാര്‍ഥികള്‍ ജാഗരൂകരായിരിക്കണം. കഠിനാധ്വാനം ഏതുതൊഴിലിലും മികവ് തെളിയിക്കുന്നതിനുള്ള വിജയമന്ത്രമാണ്.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും നൂതനമായ കണ്ടെത്തലുകളുടെ വ്യാപനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് ഗുണകരമായിരിക്കും. ഇന്ത്യയുടെ ഭാവി ശാസ്ത്രസാങ്കേതിക രംഗത്തെ മുേറ്റത്തില്‍ അധിഷ്ഠിതമാണ്.
നമ്മുടെ സര്‍വകലാശാലകള്‍ ഇതിനനുസരിച്ചുള്ള പാഠ്യപദ്ധതികള്‍ രൂപപ്പെടുത്തി ഇക്കാര്യത്തില്‍ മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ പൊാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: