തിരുവല്ല:കടുത്ത വേനലിന് അല്പം ആശ്വാസമായി ജില്ലയുടെ വിവിധ മേഖലയില്‍ രണ്ടാം ദിവസവും മഴപെയ്തത് കര്‍ഷകര്‍ക്ക് ആശ്വാ സമായി.കാലവര്‍ഷവും തുലാമഴയും ഇത്തവണ ചതിച്ചതിനെ തുടര്‍ന്ന് കുടിവെള്ള സ്രോതസുകള്‍ ഉള്‍പെടെ വറ്റി കൊടും വരള്‍ച്ചയുടെ സൂചന ലഭിച്ചപ്പോഴാണ് മകരമഴ എത്തിയത്. പട്ടാള പുഴുവും കനത്ത വരള്‍ച്ചയും തിരിച്ചടിയായപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത കുളിര്‍മഴ നെല്ചെടികള്ക്ക് ഊര്‍ജ്ജം പകര്‍ന്നു.
വെള്ളിയാഴ്ച്ച ഉച്ചമുതലാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ മഴ തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം കര്‍ഷകരൂം പ്രതീക്ഷയിലായി. നിലം ഒരുക്കിയിട്ട് മഴയില്ലാത്തതിനാല്‍ കാത്തിരുന്ന കര്‍ഷകര്‍ക്കാണ് മഴ ഏറെ സഹായകമായത്. കുടിവെള്ളവും നീരുറവകളും സജീവമാകുന്നതോടെ കേരളത്തിലെ ഏറ്റവും പ്രധാന കാര്‍ഷിക മേഖലകളില്‍ ഒന്നായ അപ്പര്‍കുട്ടനാട് ,കിഴക്കന്‍ മലയോരമേഖല എന്നിവടങ്ങളിലെ കൃഷി സജീവമാകും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടങ്ങളില്‍ അസന്തുലിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വൈകിയെത്തിയ മഴയില്‍ പ്രദേശ വാസികള്‍ സന്തോഷത്തിലാണെങ്കിലും മകരത്തില്‍ മഴ പെയതാല്‍ മലയാളം മുടിയും എന്നപഴഞ്ചൊല്ല് ചിലയിടത്തെങ്കിലും ബാധിക്കുമൊ എന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു.
മഴ ലഭ്യമായതിന്റെ ആശ്വാസത്തിനിടയിലും വേനല്‍മഴ ഇടവിളകള്‍ക്ക് ഗുണം ചെയ്യില്ല.ചീര,പയര്‍.വെള്ളരി,പടവലം,പാവല്‍ എന്നിവ വിത്തിറക്കി മുളപൊട്ടി തുടങ്ങിയതെ ഉള്ളു.മാവ്,പ്ലാവ്,കശുമാവ് എന്നീ ഫലവൃക്ഷങ്ങള്‍ പൂവിടുന്നത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരയുള്ള മാസങ്ങളിലാണ്.
പൂവിട്ടപ്പോഴുണ്ടായ മഴ പ്രതീകൂലമായി ബാധിക്കുമെന്ന് അറിയാമെങ്കിലും നാടൊട്ടാകെയുള്ള ആശ്വാസത്തിലാണ് കര്‍ഷകര്‍.ജില്ലയിലെ ചാറ്റല്‍ മഴയ്ക്കൊപ്പം ചില മേഖലയില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. ഇതോടെ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചകളില്‍ മഞ്ഞും കൂടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: