തിരുവനന്തപുരം: ഗാന്ധി പാര്‍ക്കിനു മുന്നിലെ ഓട്ടോ മസ്ദൂര്‍ സംഘത്തിന്റെ കൊടിമരം നശിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് ബിഎംഎസ് പ്രവര്‍ത്തകനെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വ്യാഴാഴ്ച രാത്രി 9.30 നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിന മാര്‍ച്ചിനിടെയാണ് കൊടിമരം നശിപ്പിച്ചത്. ഗാന്ധി പാര്‍ക്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വിജയകുമാറിനെ മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് അവശനാക്കുകയും ചെയ്തത്. വിജയകുമാര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പ്രതിഷേധിച്ച്് ബിഎംഎസ്് ഒാട്ടോ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നതെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്.ഗോവിന്ദ് പറഞ്ഞു. പ്രകടനത്തിന് ഓട്ടോമസ്ദൂര് സംഘം ജില്ലാ സെക്രട്ടറി ജി. എസ്. ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി എ. മധു, ഗാന്ധി പാര്‍ക്ക് യൂണിറ്റ് സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: