കാസര്‍കോട്: ആഗോളതലത്തില്‍ ഐഎസിന്റെ പതിപ്പാണ് സിപിഎമ്മെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. സിപിഎം അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ബോവിക്കാനത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരു രാജ്യത്തും ഐഎസിന് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുന്നില്ല. കേരളത്തില്‍ ഭരണകൂടത്തിന്റെ പൂര്‍ണ്ണ പിന്തുയോടെയാണ് സിപിഎം താലിബാനിസം നടപ്പാക്കുന്നത്. കഴിഞ്ഞ 11 ന് ബോവിക്കാനത്ത് സിപിഎം നടത്തിയ അക്രമണത്തെ കൃഷ്ണദാസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. യോഗത്തില്‍ രാജന് ബേപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, യുവമോര്‍ച്ച ജില്ലാപ്രസിണ്ട് പി.ആര്.സുനില്‍, ആറളം സജീവന്, കരുണാകരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജയകൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും, മധുസൂദനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: